വാഷിംഗ്ടൺ ഡിസി: മുങ്ങിക്കപ്പലിൽനിന്നു വിക്ഷേപിക്കാൻ കഴിയുന്ന പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ സൈനിക കാര്യങ്ങളിൽ വിദഗ്ധനായ ജോസഫ് ബെർമുഡസ് ആണ് സാറ്റലൈറ്റ് ചിത്രങ്ങൾ അവകലോകനം ചെയ്തു മുന്നറിയിപ്പു നല്കുന്നത്.
2016ൽ വിജയകരമായി പരീക്ഷിച്ച പൊക്ഗുക്സോംഗ്-1 എന്ന മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കാം പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പസഫിക്കിലെ മുങ്ങിക്കപ്പലിൽനിന്ന് അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി തങ്ങൾക്കു കൈവന്നതായി അന്ന് ഭരണാധികാരി കിംഗ് ജോംഗ് ഉൻ അവകാശപ്പെട്ടിരുന്നു.
അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ ജുലൈ അവസാനം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണികളും ഉത്തരകൊറിയയുടെ മറുപടികളും കൊറിയൻ മേഖലയെ യുദ്ധത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്.