ലണ്ടൻ: ഒരോവറില്‍ ആറു ബോള്‍ പോരായ്മയാണ് എന്ന് പതിമൂന്നുകാരന് ലൂക്ക് റോബിന്‍സണിന് തോന്നിയായിരിക്കും.
ലൂക്ക് തന്റെ വിക്കറ്റ് വേട്ട അവസാനിപ്പിച്ചത് ഓവര്‍ തീര്‍ന്നുവെന്ന ഒറ്റക്കാരണത്താലാണ്. ഫിലാഡെല്‍ഫിയയിലെ ദുര്‍ഹാം പട്ടണത്തിനടുത്തുള്ള ലാങ്ലി പാര്‍ക്കില്‍ നടക്കുന്ന അണ്ടര്‍ 13 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍, ഒരു ഓവറില്‍ ആറു വിക്കറ്റ് നേടി ലൂക്ക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആറുപേരെയും ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ലൂക്കിന്റെ കുടുംബം മുഴുവന്‍ ഈ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. ലൂക്കിന്റെ അച്ഛന് സ്റ്റീഫന്‍ അമ്പയറായി കളിക്കളത്തില്‍ ഉണ്ടായിരുന്നു. അമ്മ ഹെലനായിരുന്നു കളിയുടെ സ്കോര്‍ രേഖപ്പെടുത്തിയിരുന്നത്. ഇളയ സഹോദരന് മാത്യു ഫീല്‍ഡ് ചെയ്തു. മുത്തച്ഛന് ഗ്ലെന്‍ ബൗണ്ടറിയിലിരുന്ന് കളി ആസ്വദിച്ചു.
മുപ്പതുവര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന തനിക്ക് ഇതൊരു അത്ഭുതമായി തോന്നുന്നുവെന്ന് ലൂക്കിന്റെ അച്ഛന് സ്റ്റീഫന്‍ പറഞ്ഞു. ടൂര്‍ണമെന്റ് സംഘടിപ്പിച്ച ക്ലബിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലെങ്ങും ഇങ്ങനെയൊരു വിക്കറ്റ് വേട്ട രേഖപ്പെടുത്തിയിട്ടില്ലെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
ഒരോവറിൽ ആറു വിക്കറ്റ്; അദ്ഭുത ബാലനായി ലൂക്ക്!
01:03 AM Aug 13, 2017 | Deepika.com