സ്റ്റീപ്പിളില് അമേരിക്കൻ പ്രാഭവം
01:03 AM Aug 13, 2017 | Deepika.com
ലണ്ടന്‍: വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അമേരിക്കന്‍ താരങ്ങള്‍ക്കു സ്വര്‍ണവും വെള്ളിയും. പുതിയ ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് എമ്മ കോബേണ്‍ ആണ് അമേരിക്കയെ പൊന്നണിയിച്ചത്. സമയം 9: 02. 58. കോട്നി ഫ്രറിച്സ് (9:03.77) വെള്ളി സ്വന്തമാക്കിയപ്പോള്‍ കെനിയയുടെ ഹൈവിന് കിയേംഗ് ജെപ്കെമോയി വെങ്കലം നേടി. 2015ല്‍ അഞ്ചാം സ്ഥാനത്തായിരുന്നു എമ്മ. പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ പവല്‍ പാഡെക് സ്വര്‍ണം നേടി. 79.81 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് പൊന്നണിഞ്ഞത്. റഷ്യയുടെ വാലെറി പ്രോന്കിന് വെള്ളിയും പോളണ്ടിന്റെ തന്നെ യോസീച് നോവിക്കി വെങ്കലവും നേടി.