കോഴിക്കോട്: പതിനൊന്നാമത് സിൽവർ ഹിൽസ് ട്രോഫി അഖിലകേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി.
ഉദ്ഘാടന മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനെ ആതിഥേരായ സിൽവർഹിൽസ് ഹയർസെക്കൻഡറി സകൂൾ പരാജയപ്പെടുത്തി (67-12).
പെൺകുട്ടികളുടെ മത്സരത്തിൽ കണ്ണൂർ സ്പോർട്സ് ഡിവിഷനെ കോഴിക്കോട് സെന്റ് മൈക്കിൾസ് എച്ച്എസ്എസ് (54-47) തോൽപ്പിച്ചു. ആദ്യദിനം പത്തു മത്സരങ്ങളാണ് നടന്നത്.
സിൽവർഹിൽസ് ബാസ്കറ്റിനു തുടക്കം
01:03 AM Aug 13, 2017 | Deepika.com