കാഠ്മണ്ഡു: ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഭൂട്ടാൻ വിദേശകാര്യമന്ത്രി ഡാംചോ ദോർഗിയുമായി കൂടിക്കാഴ്ച നടത്തി.
ഡോക ലാ പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യ-ഭൂട്ടാൻ-ചൈന അതിർത്തികൾ സംഗമിക്കുന്ന പ്രദേശത്താണ് ഡോക ല. ഉഭയകക്ഷി വിഷയങ്ങൾ ഉൾപ്പെടെ ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ദക്ഷിണേഷ്യ, ദക്ഷിണ കിഴക്കൻ ഏഷ്യ രാജ്യങ്ങളിലെ (ബിഐഎംഎസ്ടിഇസി) വിദേശകാര്യമന്ത്രിതല ഉച്ചകോടിക്കായാണ് ഇരുവരും നേപ്പാൾ തലസ്ഥാനത്ത് എത്തിയത്. ഉച്ചകോടിയിൽ സാങ്കേതിക-സാന്പത്തിക സഹകരണം ചർച്ചയായി.
ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയാണ് ബിഐഎംഎസ്ടിഇസിയിൽ അംഗങ്ങളായുള്ളത്.