ന്യൂഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സിക്കിം അതിർത്തിയിലെ ഡോക ലായിലേക്ക് ഇന്ത്യ കൂടുതൽ സൈന്യത്തെ അയച്ചതായി റിപ്പോർട്ട്. റോയിട്ടേഴ്സും പിടിഐയുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിക്കിം, അരുണാചൽപ്രദേശ് മേഖലയിലെ സൈനികർക്കു പിന്തുണ നൽകുന്നതിനായാണ് ഈ നീക്കമെന്നാണു സൂചന.
ഈ വിഷയത്തിൽ സൈനികവൃത്തങ്ങൾ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓപ്പറേഷന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പ്രതികരണത്തിനായി സമീപിച്ച വാർത്താ ഏജൻസികളോട് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, വാർഷിക പരിശീലനത്തിന്റെ ഭാഗമായി കൂടുതൽ സൈനികരെ അയയ്ക്കുന്നുണ്ടെന്ന് സൈന്യം കഴിഞ്ഞദിവസം ഒൗദ്യോഗികമായി പ്രതികരിച്ചിരുന്നു.
മൂന്നുമാസമായി തുടരുന്ന സംഘർഷാവസ്ഥയിൽനിന്ന് ഇരുരാജ്യങ്ങളും പിൻമാറാൻ തയാറല്ലെന്ന് ഇതോടെ വ്യക്തമായി. ജൂണ്‍ 16നു സിക്കിം അതിർത്തിയോടു ചേർന്ന ഡോക ലായിൽ ചൈനീസ് സൈന്യം റോഡ് നിർമിക്കുന്നത് ഇന്ത്യ തടഞ്ഞതോടെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. ഭൂട്ടാന്റെ പ്രദേശത്തെ അനധികൃത നിർമാണം തടയാൻ ഇന്ത്യൻ സേന അവിടേക്കു ചെല്ലുകയായിരുന്നു.
ഡോക ലായിൽനിന്നു പ്രദേശവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇന്ത്യൻ സൈന്യം കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. നതാംഗ് ഗ്രാമത്തിലുള്ള ആളുകളോടാണു സൈന്യം അടിയന്തരമായി ഒഴിഞ്ഞുപോകാൻ നിർദേശിച്ചത്. ഇന്ത്യയും ചൈനയും മുഖാമുഖം നിൽക്കുന്ന മേഖലയിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെയാണു നതാംഗ് ഗ്രാമം.