ഇന്ത്യക്കു രണ്ടാം തോല്‍വി
12:50 AM Aug 12, 2017 | Deepika.com
ബ്രസല്‍സ്: ഇന്ത്യന്‍ ഹോക്കി ടീമിന്റെ യൂറോപ്യന്‍ പര്യടനത്തില്‍ ഇന്ത്യക്കു തോല്‍വി തുടരുന്നു. ബെല്‍ജിയത്തിനെതിരേയുള്ള രണ്ടാം മത്സരത്തില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടു. ഇതോടെ ബെല്‍ജിയം 2-0ന് പരമ്പര സ്വന്തമാക്കി. മത്സരത്തില്‍ അര്മാന് ഖുറേഷിയിലൂടെ നാലാം മിനിറ്റില്‍ ഇന്ത്യ ആദ്യം ലീഡ് ചെയ്തു. ഈ ലീഡിന് അധികം ആയുസില്ലായിരുന്നു. 10-ാം മിനിറ്റില്‍ അമൗറി കോയിസ്റ്റേഴ്സിലൂടെ ബെല്‍ജിയം സമനില പിടിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ആതിഥേയ ടീം മികച്ച നീക്കങ്ങളുമായി ഇന്ത്യയെ ഞെട്ടി. 21-ാം മിനിറ്റില്‍ ലോയിക് ലൂയിപെറട്ടിലൂടെ ബെല്‍ജിയം മുന്നിലെത്തി. ആദ്യ പകുതിക്കു പിരിയുന്നതിനു തൊട്ടുമുമ്പ് വെഗ്നെസ് ബെല്‍ജിയത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. ആദ്യ മത്സരത്തില്‍ 1-0ന് ഇന്ത്യ തോറ്റിരുന്നു.