ആനന്ദിനു സമനില
12:50 AM Aug 12, 2017 | Deepika.com
സെന്റ് ലൂയിസ്: സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസിലെ എട്ടാം റൗണ്ടില്‍ ആനന്ദ്, വാച്ചിയര്‍ ല ഗ്രാവേയുമായും ലെ വോണ്‍ അരോണിയൻ പീറ്റര്‍ സ്വിഡ്ലരുമായും സമനിലയ്ക്കു വഴങ്ങി. ആനന്ദും വാച്ചിയര്‍ ല ഗ്രാവേയും അരോണിയനും അഞ്ചു പോയിന്റ്മായി മുന്നിട്ടു നില്ക്കുന്നു. സൊ വെസ്ലിയെ പരാജയപ്പെടുത്തിയ സെര്‍ജി കര്യാക്കിനും മാഗ്നസ് കാള്സനോടൊപ്പം നാലര പോയിന്റുമായി തൊട്ടു പിന്നില്‍ ഉണ്ട്.