ബെയ്ജിംഗ്: ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ബസപകടത്തിൽ 36 പേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. 49 പേർ കയറിയ മിനിബസ് സിയൻ- ഹാൻസോംഗ് എക്സ്പ്രസ് വേയിലെ ക്വിൻലിംഗ് തുരങ്കത്തിന്റെ ഭിത്തിയിൽ ഇടിച്ചു തകരുകയായിരുന്നു.