മുംബെെ: ഹിന്ദി ചലച്ചിത്രതാരം സീതാറം പഞ്ചൽ(54) അന്തരിച്ചു. അർബുദരോഗ ബാധയെത്തുടർന്നു ചികിത്സയിലായിരുന്ന പഞ്ചൽ സ്വവസതിയിൽ ഇന്നലെ രാവിലെയാണ് മരിച്ചത്. 1994ൽ “ബൻഡിറ്റ് ക്വീൻ” എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ പഞ്ചൽ “പീപ്പലി ലൈവ്, സ്ലം ഡോഗ് മില്യണയർ, ജോളി എൽ എൽ ബി 2’’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.