ലോക ബാഡ്മിന്‍റൺ ചാന്പ്യൻഷിപ്പ ്: സി​ന്ധു​വി​നും സൈ​ന​യ്ക്കും ആ​ദ്യ റൗ​ണ്ടി​ല്‍ ബൈ

12:07 AM Aug 10, 2017 | Deepika.com
ന്യൂ​ഡ​ല്‍ഹി: പി.​വി. സി​ന്ധു​വി​നും സൈ​ന നെ​ഹ്‌​വാ​ളി​നും ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ ബൈ. ​ഇ​രു​വ​ര്‍ക്കും നേ​രി​ട്ട് ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ളി​ക്കാ​നാ​കും. ഗ്ലാ​സ്‌​ഗോ​യി​ല്‍ 21 ന് ​ചാ​മ്പ്യ​ന്‍ഷി​പ്പ് തു​ട​ക്ക​മാ​കും. ര​ണ്ടു ത​വ​ണ വെ​ങ്ക​ലം നേ​ടി​യ സി​ന്ധു​വി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ലെ എ​തി​രാ​ളി കൊ​റി​യ​യു​ടെ കിം ​ഹ​യോ മി​ന്‍ അ​ല്ലെ​ങ്കി​ല്‍ ഈ​ജി​പ്തി​ന്‍റെ ഹ​ദി​യ ഹോ​സ്‌​നി​യോ ആ​യി​രി​ക്കും. 2015ല്‍ ​വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ സൈ​ന ര​ണ്ടാം റൗ​ണ്ടി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ​ബ്രി​ന ഷാക്ക് - ഉ​ക്രെ​യി​ന്‍റെ ന​താ​ലി​യ വോ​യ്ചി​ക് മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ നേ​രി​ടും.

പു​രു​ഷ​ന്മാ​രി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് മി​ക​ച്ച ഫോ​മി​ലാ​ണ്. ഇ​ന്തോ​നേ​ഷ്യ, ഓ​സ്‌​ട്രേ​ലി​യ സൂ​പ്പ​ര്‍ സീ​രി​സ് കി​രീ​ട​ങ്ങ​ള്‍ ശ്രീ​കാ​ന്ത് നേ​ടി​യി​രു​ന്നു. സിം​ഗ​പ്പൂ​ര്‍ ഓ​പ്പ​ണി​ല്‍ ഫൈ​ന​ല​ി ലെ​ത്താ​നും ശ്രീ​കാ​ന്തി​നാ​യി. റ​ഷ്യ​യു​ടെ സെ​ര്‍ജി സി​റാ​ന്‍റാ​ണ് എ​തി​രാ​ളി. ബി. ​സാ​യി പ്ര​ണീ​ത് സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​യി​രു​ന്നു. ഹോ​ങ്കോം​ഗി​ന്‍റെ വീ ​നാ​ന്‍ ആ​ണ് ആ​ദ്യ റൗ​ണ്ടി​ലെ എ​തി​രാ​ളി. അ​ജ​യ് ജ​യ​റാം ഓ​സ്ട്രി​യ​യു​ടെ ലൂ​ക്കാ വാ​ര്‍ബ​റി​നെ​യും ആ​ദ്യ​മാ​യി ലോ​ക ചാ​മ്പ്യ​ന്‍ഷി​ല്‍ ക​ളി​ക്കു​ന്ന സ​മീ​ര്‍ വ​ര്‍മ സ്‌​പെ​യി​ന്‍റെ പാ​ബ്ലോ അ​ബി​യ​നെ​യും നേ​രി​ടും. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണ​വ് ജെ​റി ചോ​പ്ര-​എ​ന്‍. സി​കി റെ​ഡ്ഢി സ​ഖ്യ​ത്തി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ ബൈ ​ല​ഭി​ച്ചു. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ മ​നു അ​ത്രി-​ബി. സു​മീ​ത് എ​ന്നി​വ​രും സ്വാതിക്സായിരാജ് റ​ങ്കി​റെ​ഡ്ഢി​- ചി​രാ​ഗ് ഷെ​ട്ടി​ സഖ്യവും മ​ത്സ​രി​ക്കു​ന്നു​ണ്ട്.