അങ്കമാലി: വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടന്ന അഖില കേരള ഇന്റർ സ്കൂൾ ബാസ്്കറ്റ്ബോൾ ടൂർണമെന്റിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ഗൊരേത്തീസും ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ മുട്ടം ശാന്താൾ ജ്യോതിയെ കീഴടക്കിയാണ് മാന്നാനം സെന്റ് എഫ്രേംസ് ചാന്പ്യൻമാരായത്. സ്കോർ: 93-62. കോഴിക്കോട് സെന്റ് മൈക്കിൾസിനെയാണ് സെന്റ് ഗൊരേത്തീസ് പരാജയപ്പെടുത്തിയത്. സ്കോർ: 63-62.
സമാപനസമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജോണ്‍ ബെർക്ക്മാൻസ് കോയിത്തറ അധ്യക്ഷത വഹിച്ചു. കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് സീനിയർ കമാൻഡന്റ് എം.ശശികാന്ത് മുഖ്യാതിഥിയായിരുന്നു. ജേതാക്കൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. കേരള സ്റ്റേറ്റ് ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി പ്രിൻസ് കെ. മറ്റം, ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജെയ്സണ്‍ പീറ്റർ, സെക്രട്ടറി കെ.എ.സലിം, ഫാ. ജോണ്‍ പൈനാടത്ത്, പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.സിബിൻ പെരിയപ്പാടൻ, വി.ബി.രാജൻ, ടൂർണമെന്റ് കണ്‍വീനർ സോഡി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്റർ സ്കൂൾ ബാസ്കറ്റ്: സെന്റ് എഫ്രേംസും സെന്റ് ഗൊരേത്തീസും ജേതാക്കൾ
12:58 AM Aug 08, 2017 | Deepika.com