ടെഹ്റാൻ: ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ ശ്രമത്തിനു ഫ്രാൻസിന്റെ തിരിച്ചടി. ഇറാനിൽ പ്രതിവർഷം മൂന്നു ലക്ഷം കാറുകൾ നിർമിക്കാനുള്ള കരാറിൽ ഫ്രഞ്ചു കാർ നിർമാതാക്കളായ റെനോയും ഇറാൻ വ്യവസായ വികസന വകുപ്പും ഒപ്പുവച്ചു. ഇറാനിലെ സാവേയിലെ ഫാക്ടറിയിൽ നിർമിക്കുന്ന റെനോ കാറുകളിൽ മുപ്പതു ശതമാനം കയറ്റുമതി ചെയ്യും. 78 കോടി ഡോളറിന്റെ കരാറാണിത്. പുതിയ കരാർ ഉണ്ടാക്കിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ടെഹ്റാനിൽ ഒപ്പുവയ്ക്കൽ ചടങ്ങിനുശേഷം റെനോ പ്രതിനിധി പറഞ്ഞു.