ദുബായ്: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തിൽ കത്തിയമർന്നത് യന്ത്രത്തകരാർ മൂലമല്ലെന്നു റിപ്പോർട്ട്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ ഇടക്കാല റിപ്പോർട്ടിലാണ് ഇതു പറയുന്നത്.
2016 ഓഗസ്റ്റ് മൂന്നിനു 282യാത്രക്കാരും 18 ജീവനക്കാരുമായി പുറപ്പെട്ട ബോയിംഗ് 777-300 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവള അധികൃതരുടെയും വിമാന ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകൊണ്ടാണു യാത്രക്കാർ രക്ഷപ്പെട്ടത്.