ബർലിൻ: ജർമനിയിലെ ഹാംബർഗ് നഗരത്തിലെ സൂപ്പർമാർക്കറ്റിൽ കത്തിയുമായി ആക്രമണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇതു ഭീകരാക്രമണമാണെന്നു സംശയമുണ്ട്.
സൂപ്പർമാർക്കറ്റിലെത്തിയ അക്രമി പ്രത്യേക പ്രകോപനമില്ലാതെ കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ട ഇയാളെ പിന്തുടർന്നവർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് വാഹനത്തിലിരിക്കുന്ന അക്രമിയുടെ ചിത്രം ജർമൻ പത്രം ബിൽഡ് പ്രസിദ്ധപ്പെടുത്തി.