ബെയ്ജിംഗ്: ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കൾക്കൊപ്പം (എൻഎസ്എ) ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തി. സഹകരണവും വിശ്വാസവും വർധിപ്പിക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ വഹിക്കുന്ന പങ്ക് ചിൻപിംഗ് കൂടിക്കാഴ്ചയിൽ പ്രകീർത്തിച്ചു. സിക്കിം സെക്ടറിലെ ഡോകലാമിൽ ഇന്ത്യ-ചൈന സംഘർഷം നടക്കുന്ന പശ്ചാത്തലത്തിലാണു ഡോവൽ ഉൾപ്പെടുന്ന സംഘവുമായി ഷി കൂടിക്കാഴ്ച നടത്തിയത്.
ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും വിശ്വാസവും വർധിപ്പിക്കുന്ന കാര്യത്തിൽ ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചയ്ക്കു ശേഷമാണ് എൻഎസ്എമാരും ഷിയും കൂടിക്കാഴ്ച നടത്തിയത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ ഉള്ളത്.യോഗം ഫലപ്രദമായിരുന്നെന്നും ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാ സഹകരണം നടപ്പിലാക്കുന്നതിൽ എൻഎസ്എമാരുടെ പങ്ക് വളരെ വലുതാണെന്നും ഷി പറഞ്ഞു.