ദുബായ്: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ദുബായിൽ തടവിനു ശിക്ഷിക്കപ്പെട്ട വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ കേസ് ഒത്തുതീർപ്പാക്കാൻ വഴിതെളിയുന്നതായി സൂചന. ബാങ്കുകളുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ്റിപ്പോർട്ട്. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ അറ്റ്ലസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇന്ത്യൻ കോൺസുലേറ്റോ തയാറായിട്ടില്ല.
യുഎഇയിലെ വിവിധ ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് 2015 ഒാഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ മൂന്നുവർഷത്തെ തടവിനു ശിക്ഷിച്ചു.