ഒന്നാം ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കി

12:16 AM Jul 29, 2017 | Deepika.com
ഗോ​ള്‍: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ഗോ​ള്‍ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ക​ളി ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍. മൂ​ന്നാം ദി​വ​സം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യക്ക് മൂ​ന്നു വി​ക്ക​റ്റി​ന് 189 റ​ണ്‍സ്. ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 291 റ​ണ്‍സി​ല്‍ തീ​ര്‍ന്നി​രു​ന്നു. ഇ​ന്ത്യ​ക്ക് 498 റ​ണ്‍സി​ന്‍റെ കൂ​റ്റ​ന്‍ ലീ​ഡാ​ണു​ള്ള​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 600 റൺസിനു പുറത്തായ ഇന്ത്യക്ക് 309 റ​ണ്‍സ് ലീ​ഡു​ണ്ടാ​യി​രു​ന്നു. എന്നിട്ടും ഇ​ന്ത്യ ല​ങ്ക​യെ ഫോ​ളോ ഓ​ണി​നു വി​ട്ടി​ല്ല. ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ​യെ അ​ഭി​ന​വ് മു​കു​ന​ന്ദ് (81) വി​രാ​ട് കോ​ഹ് ലി (76 ​നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് വ​ന്‍ ലീ​ഡി​ലേ​ക്കു ന​യി​ച്ച​ത്. 81 റ​ണ്‍സെ​ടു​ത്ത മു​കു​ന്ദ് പു​റ​ത്താ​യ​തേ ക​ളി നി​ര്‍ത്തി. ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക​യു​ടെ പ​ന്തി​ല്‍ മു​കു​ന്ദ് എ​ല്‍ബി​ഡ​ബ്ല്യു ആ​കു​ക​യാ​യി​രു​ന്നു. കോ​ഹ് ലി​യു​മാ​യി 133 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ലെ സെ​ഞ്ചു​റി വീ​ര​ന്മാ​രാ​യ ശി​ഖ​ര്‍ ധ​വാ​നും (14) ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യ്ക്കും (15) ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.

ര​ണ്ടു ദി​വ​സം കൂ​ടി ​ശേ​ഷി​ക്കേ ല​ങ്ക​യ്ക്കു മു​ന്നി​ല്‍ വ​ലി​യ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് നേ​ര​ത്തെ ത​ന്നെ തീ​ര്‍ക്കാ​നാ​ണ് ഇ​ന്ത്യ ശ്ര​മി​ക്കു​ക. ഗോ​ളി​ലെ പി​ന്തു​ട​ര്‍ന്ന് ജ​യി​ച്ച ഉയർന്ന സ്‌​കോ​ര്‍ 99 റ​ണ്‍സാ​ണ്. മ​ഴ​ ഇ​ട​യ്ക്കു വ​രു​ന്ന​തു ല​ങ്ക​യ്ക്ക് ആ​ശ്വ​സി​ക്കാ​നൊ​രു കാ​ര​ണ​മാ​ണ്.

ത​ലേ ദി​വ​സം വി​ക്ക​റ്റൊ​ന്നും നേ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ ഇ​ന്ന​ലെ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ശേ​ഷ​മു​ള്ള ഒ​മ്പ​താ​മ​ത്തെ പന്തിൽ ജ​ഡേ​ജ ല​ങ്ക​ന്‍ ഇ​ന്നിം​ഗ്‌​സി​നു വി​ര​മാ​മി​ട്ടു. കു​മാ​ര​യെ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കു​ക​യാ​ണ് ചെ​യ്തത്. കു​മാ​ര പു​റ​ത്താ​കു​മ്പോ​ള്‍ ആ​ദ്യ ടെ​സ്റ്റ് സെ​ഞ്ചു​റി​ക്ക് എ​ട്ടു റ​ണ്‍ അ​ക​ലെ ദി​ല്‍രു​വാ​ന്‍ പെ​രേ​ര നോ​ണ്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ന്‍ഡി​ല്‍ നി​ല്‍പ്പു​ണ്ടാ​യി​രു​ന്നു. പെ​രേ​ര​യു​ടെ അ​സാ​മാ​ന്യ ബാ​റ്റിം​ഗ് രാ​വി​ല​ത്തെ സെ​ഷ​നി​ല്‍ ല​ങ്ക​യ്ക്കു പൊ​രു​താ​നു​ള്ള മൂ​ഡ് ന​ല്‍കി. ആ ​സെ​ഷ​നി​ല്‍ 135 റ​ണ്‍സാ​ണ് ല​ങ്ക​ന്‍ സ്‌​കോ​ര്‍ബോ​ര്‍ഡി​ലെ​ത്തി​യ​ത്.

രാ​വി​ലെ മാ​ത്യൂ​സു​മാ​യി ചേ​ര്‍ന്ന് പെ​രേ​ര ല​ങ്ക​യെ 200 ക​ട​ത്തി. ഈ ​കൂ​ട്ടു​കെ​ട്ട് 62 റ​ണ്‍സി​ന്‍റെ സ​ഖ്യം സ്ഥാ​പി​ച്ചു. മാ​ത്യൂ​സി​നെ (83) ജ​ഡേ​ജ നാ​യ​ക​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു.132 പ​ന്തി​ല്‍ 10 ഫോ​റി​ന്‍റെ​യും നാ​ലു സി​ക്‌​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​പെ​രേ​ര 92 റ​ണ്‍സി​ലെ​ത്തി​.