കൊച്ചി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ തുറന്ന കത്തിന് മറുപടിയുമായി സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ.
പി.യു. ചിത്രയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് പറഞ്ഞ അസോസിയേഷൻ, മറുപടിക്കത്തിൽ ഫെഡറേഷന്റെ വാദങ്ങൾ അക്കമിട്ടു നിരത്തി തെറ്റാണെന്ന് സ്ഥാപിക്കുകയും ചെയ്തു. ലോകചാന്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഫെഡറേഷന്റെ തുറന്ന കത്തിന് മറുപടി അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ചിത്രയ്ക്കു നീതി നിഷേധിക്കപ്പെട്ടു: കെഎഎ അത്ലറ്റിക് ഫെഡറേഷന് സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ മറുപടി
12:16 AM Jul 29, 2017 | Deepika.com