തിരുവനന്തപുരം: കായിക രംഗത്തു വ്യക്തിതാൽപര്യങ്ങൾ കടന്നുവരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുപ്പത്തഞ്ചാമതു ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മെഡൽ നേടിയ 68 കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ കൈമാറിക്കൊണ്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യക്തിതാൽപര്യങ്ങൾ കടന്നുവന്നാൽ പുതിയ താരങ്ങളുടെ സാധ്യതകൾക്കു തിരിച്ചടിയുണ്ടാകും. യോഗ്യത അയോഗ്യതമായി മാറുന്ന അവസ്ഥവരും. കേരളത്തിന്റെ കായിക ഭാവിയെയും നേട്ടങ്ങളെയും തകർക്കും. സംസ്ഥാനത്തിന്റെ കായിക രംഗത്തു ദുഷ്പ്രവണതകൾ ഉണ്ടാകരുതെന്നു സർക്കാരിനു നിർബന്ധമുണ്ട്. ദുഷ്പ്രവണതകൾ ഉയരുന്ന സന്ദർഭമുണ്ടായാൽ അത് അംഗീകരിക്കാത്ത മനോഭാവമാകും സർക്കാരിൽ നിന്നുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായികരംഗത്തു വ്യക്തിതാൽപര്യങ്ങൾ കടന്നുവരരുതെന്നു മുഖ്യമന്ത്രി
12:16 AM Jul 29, 2017 | Deepika.com