കോട്ടയം: ഇന്ത്യയുടെ സ്പ്രിന്റ് റാണി ഒഡീഷയില്‍നിന്നുള്ള ദ്യുതി ചന്ദ് ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ലോകറാങ്കിംഗില്‍ 44-ാം സ്ഥാനത്തുള്ള ദ്യുതിക്ക് പങ്കെടുക്കാനാകുമെന്ന് അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന് അറിയിച്ച സാഹചര്യത്തിലാണ് ദ്യുതി ലണ്ടനു പോകുന്നത്. തിങ്കളാഴ്ച ദ്യുതി ലണ്ടനു വിമാനം കയറും. നിശ്ചത യോഗ്യതാ മാര്‍ക്ക് കണ്ടെത്തിയില്ലെങ്കിലും ലോകറാങ്കിംഗില്‍ 56 സ്ഥാനം വരെയുള്ളവര്‍ക്ക് ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്നാണ് അന്താരാഷ്്ട്ര ഫെഡറേഷന്റെ നിയമം.
ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അധികമാകുമ്പോള്‍ സംഭവിക്കുന്ന ഹൈപ്പര്‍ ആന്ഡ്രജനിസം ദ്യുതിയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അന്താരാഷ്്ട്ര അത്ലറ്റിക്സ് ഫെഡറേഷന് (എഐഎഎഫ്) 2014ല്‍ വിലക്കേര്‍പ്പെടുത്തിയ ദ്യുതി പിന്നീട് 2015ല്‍ കായിക തര്‍ക്കപരിഹാര കോടതിയുടെ വിധിയിലൂടെ കായിക രംഗത്തു മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍, ദ്യുതിയുടെ വിലക്ക് നീക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ദ്യുതിക്കു പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നിരുന്നു. അന്താരാഷ്്ട്ര അത്ലറ്റിക് ഫെഡറേഷന് ദ്യുതിക്കെതിരായ തെളിവുകള്‍ കായിക തര്‍ക്കപരിഹാര കോടതില്‍ സമര്‍പ്പിച്ചെങ്കിലും വിധി വരാന്‍ കാത്തിരിക്കണം. അതുകൊണ്ടു തന്നെ ലോകചാമ്പ്യന്‍ഷിപ്പില്‍ ദ്യുതിക്കു പങ്കെടുക്കാം. കഴിഞ്ഞ ലോകചാമ്പ്യന്ഷിപ്പു മുതല്‍ ഈ ലോക ചാമ്പ്യന്‍ഷിപ്പു വരെയുള്ള കാലയളവില്‍ ദ്യുതിയെ മറ്റ് കാരണങ്ങള്‍കൊണ്ട് വിലക്കിയിട്ടില്ലെങ്കില്‍ ലണ്ടനില്‍ പങ്കെടുക്കാനാകുമെന്ന് അന്താരാഷ്്ട്ര ഫെഡറേഷന് അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കോ പ്രസ്താവിച്ചിരുന്നു.
ദ്യുതി ചന്ദും ലോകചാമ്പ്യന്‍ഷിപ്പിന്
12:16 AM Jul 29, 2017 | Deepika.com