ശ്രീനഗർ: വടക്കൻ കാഷ്മീരിലെ ബന്ദിപോറയിൽ ഗുരീസ് സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. മൂന്നു ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ട സൈന്യം പ്രത്യാക്രമണം നടത്തി ഭീകകരരെ വധിക്കുകയായിരുന്നെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു.