ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രമേയമാക്കി മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ഇന്ദു സർക്കാർ’ റീലിസ് ചെയ്യുന്നതിനു സുപ്രീംകോടതി അനുമതി നല്കി. സഞ്ജയ് ഗാന്ധിയുടെ മകൾ എന്നവകാശപ്പെടുന്ന പ്രിയ സിംഗ് പോളിന്റെ ഹർജി തള്ളിക്കൊണ്ടാണു കോടതി ഉത്തരവ്.