രാമേശ്വരം: മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനോടുള്ള ബഹുമാനാർഥം രാമേശ്വരത്തു തീർത്ത സ്മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. രാമേശ്വം പുണ്യഭൂമിയാണെന്നും കലാമിനെ പോലുള്ള മഹാൻ ഇവിടെ പിറവിയെടുത്തതിൽ അദ്ഭുതപ്പെടാനില്ലെന്നും മോദി പറഞ്ഞു. ചിന്തകനായിരുന്ന കലാം യുവാക്കൾക്ക് എന്നും മാർഗദീപമായിരുന്നു. ഇവിടെ വരാനായത് ഭാഗ്യവും ബഹുമാനവുമായി കരുതുന്നു. പുണ്യഭൂമിയായ രാമേശ്വരം ആത്മീയ ദീപസ്തംഭമാണെന്നും മോദി കൂട്ടിച്ചേർത്തു.