പനാജി: ഗോവയിൽ കുരിശുകൾക്കു നേരേയുള്ള അതിക്രമം തുടരുന്നു. ചിന്പേൽ ഗ്രാമത്തിലെ കുരിശ് തകർത്ത നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. രണ്ടാഴ്ച മുന്പ് പ്രാർഥാനാലയങ്ങൾ തകർത്തതിന് ഫ്രാൻസിസ് പെരേര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പ്രാർഥനാലയങ്ങൾക്കു നേരേയുണ്ടാകുന്ന രണ്ടാമത്തെ അതിക്രമമാണിതെന്ന് ഓൾഡ് ഗോവ പോലീസ് ഇൻസ്പെക്ടർ ആശിഷ് ശിരോദ്കർ പറഞ്ഞു.