ലക്നോ: ബിഹാറിൽ വീണ്ടും ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയായ ജെഡി-യു അധ്യക്ഷൻ നിതീഷ്കുമാറിനെ പരിഹസിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ട്വീറ്റ്. 1965ൽ ഇറങ്ങിയ ബോളിവുഡ് സിനിമയായ ജബ് ജബ് ഫൂൽ ഖിലേയിലെ നാ നാ കർതേ പ്യാർ... എന്ന ഗാനം ട്വീറ്റ് ചെയ്താണ് അഖിലേഷ് പരിഹസിച്ചത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണസമിതി ചെയർമാനായി നരേന്ദ്ര മോദിയെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് 17 വർഷം ബിജെപിക്കൊപ്പമായിരുന്ന നിതീഷ് 2013ൽ സഖ്യം ഉപേക്ഷിച്ചത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണസമിതി ചെയർമാനായി നരേന്ദ്ര മോദിയെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് 17 വർഷം ബിജെപിക്കൊപ്പമായിരുന്ന നിതീഷ് 2013ൽ സഖ്യം ഉപേക്ഷിച്ചത്.