ലണ്ടൻ: ദക്ഷിണചൈനാക്കടലിലേക്ക് അടുത്തവർഷം യുദ്ധക്കപ്പൽ അയയ്ക്കുമെന്നു ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൺ അറിയിച്ചു.
ഈ സമുദ്രഭാഗത്തിന്റെ കുത്തക അവകാശപ്പെടുന്ന ചൈനയെ പ്രകോപിപ്പിക്കുന്ന നടപടിയാവുമിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ വർഷം ഈ മേഖലയിൽ ജപ്പാനും ബ്രിട്ടനും സംയുക്തമായി സൈനികാഭ്യാസ പ്രകടനം നടത്തി. ഇതിൽ നാലു ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ പങ്കെടുത്തു.