ടെഹ്റാൻ: 250 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹം 500കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള സിമോർഗ(ഫീനിക്സ്) റോക്കറ്റ് ഇറാൻ വിജയകരമായി പരീക്ഷിച്ചു. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ പേരിൽ ഇറാനെതിരേ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെയാണു റോക്കറ്റ് വിക്ഷേപണമെന്നതു ശ്രദ്ധേയമാണ്. ഇമാം ഖുമയ്നി സ്പേസ് സെന്ററിൽനിന്നുള്ള വിക്ഷേപണം വിജയപ്രദമായിരുന്നുവെന്നു ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു. വിക്ഷേപണത്തിന്റെ ചിത്രം ഇറാൻ ടിവി സംപ്രേഷണം ചെയ്തു.