ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉയർത്തി സിപിഎം കേന്ദ്ര നേതൃത്വത്തിനരികേ വി.എസ്. അച്യുതാനന്ദൻ. വി.എസിന്റെ വിമർശനങ്ങൾ അടുത്ത പോളിറ്റ്ബ്യൂറോ യോഗത്തിൽ പരിശോധിക്കുമെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പരിസ്ഥിതി വിഷയങ്ങളിൽ സിപിഎം പിന്തുടർന്ന നയങ്ങൾക്ക് വിരുദ്ധമായാണ് സർക്കാരിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നാണ് വി.എസിന്റെ പ്രധാന വിമർശനം. പകർച്ചപനി പടർന്ന് പിടിക്കുന്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന വിമർശനവും ഉന്നയിച്ചു. സ്വാശ്രയമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നു വി.എസ് കേന്ദ്രകമ്മിറ്റിയിൽ ആരോപിച്ചു.