ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ഫയൽ ചെയ്ത 10 കോടി രൂപയുടെ അപകീർത്തിക്കേസിൽ 10,000 രൂപ പിഴ അടയ്ക്കണമെന്നു കേജരിവാളിനോട് ഡൽഹി ഹൈക്കോടതി. കേജരിവാളിന്റെ അഭിഭാഷകൻ തനിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മാനഹാനിക്കേസ് ഫയൽ ചെയ്തത്. ണ്ടാഴ്ചയ്ക്കകം പിഴത്തുക അടയ്ക്കണമെന്നു ജോയിന്റ് രജിസ്ട്രാർ പങ്കജ് ഗുപ്ത നിർദേശിച്ചു.