ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ സ്കൂ​ൾ മ്യൂ​​ല​ൻ​സ്റ്റീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

12:01 AM Jul 27, 2017 | Deepika.com
കൊ​​​ച്ചി : താ​​​ഴെ​​ത്ത​​ട്ടി​​ൽ​​നി​​​ന്നു ഫു​​​ട്ബോ​​​ൾ പ്ര​​​തി​​​ഭ​​​ക​​​ളെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സ് ആ​​​രം​​​ഭി​​​ച്ച ആ​​​ദ്യ ഫു​​​ട്ബോ​​​ൾ സ്കൂ​​​ളി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബ്ലാ​​സ്റ്റേ​​ഴ്സ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ റെ​​​നെ മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.

കൊ​​​ച്ചി അം​​​ബേ​​​ദ്ക​​​ർ സ്റ്റേ​​​ഡി​​​യം കേ​​​ന്ദ്ര​​​മാ​​​ക്കി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫു​​​ട്ബോ​​​ൾ സ്കൂ​​​ളി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​ണ് ചോ​​​യ്സ് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​ൽ ന​​​ട​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം 25 മു​​​ത​​​ൽ 30 വ​​​രെ ഫു​​​ട്ബോ​​​ൾ സ്കൂ​​​ളു​​​ക​​​ളും ഇ​​​വി​​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു പ്ര​​​തി​​​ഭ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക വി​​​ക​​​സ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ത​​​ന്നെ അ​​​ഞ്ചു വി​​​ക​​സ​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ക്കും. ചോ​​​യ്സ് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ടീ​​​മി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ചും ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ താം​​​ങ്ബോ​​​യ് സിം​​​ങ്തോ, ബ്ലാ​​​സ്റ്റേ​​​ഴ്സ് സി​​​ഇ​​​ഒ വ​​​രു​​​ണ്‍ തൃ​​​പു​​​രാ​​​നേ​​​നി, പു​​​തി​​​യ ഉ​​​ദ്യ​​​മ​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി സ​​​ഞ്ജി​​​ത് ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.ബ്ലാ​​​സ്റ്റേ​​​ഴ്സ് ഫു​​​ട്ബോ​​​ൾ സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി 9745591111 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.