ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കർണാടക എംഎൽഎ ഖമറുൾ ഇസ്ലാമിനെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിയമിച്ചു. മുകുൾ വാസ്നിക്കിനു പകരമാണു ഖമറുലിന്റെ നിയമനം. ഗുൽബർഗ നോർത്ത് എംഎൽഎയായ ഖമറുൾ ഇസ്ലാം മുന്പു കർണാടക മന്ത്രിയായിരുന്നു. ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.