കോൽക്കത്ത: ജയിൽശിക്ഷയിൽ ഇളവുതേടി റിട്ട. ജസ്റ്റീസ് കർണൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അപേക്ഷ സമർപ്പിച്ചു. കോടതിയലക്ഷ്യക്കേസിലാണു കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കർണന് സുപ്രീകോടതി ആറു മാസം തടവു വിധിച്ചത്. അഭിഭാഷകൻ മാത്യു ജെ. നെടുന്പാറ വഴിയാണ് ജസ്റ്റീസ് കർണൻ രാഷ്ട്രപതിക്ക് അപേക്ഷ സമർപ്പിച്ചത്. ഭരണഘടനയുടെ 72-ാം അനുച്ഛേദമനുസരിച്ചാണ് അപേക്ഷ സമർപ്പിച്ചരിക്കുന്നതെന്നും രാഷ്ട്രപതിയുടെ ഓഫീസിൽനിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നെന്നും കർണന്റെ അഭിഭാഷകൻ പറഞ്ഞു.