ന്യൂഡൽഹി: പണംവെളുപ്പിക്കൽ കേസിൽ പാക്കിസ്ഥാനി ഭീകരവാദി മുഹമ്മദ് കോയയ്ക്ക് ഏഴു വർഷം തടവുശിക്ഷ. കർണാടകത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2005ൽ നടപ്പിലാക്കിയ പണംവെളുപ്പിക്കൽ തടയൽ നിയമപ്രകാരം ശിക്ഷ വിധിക്കുന്ന മൂന്നാമത്തെ കേസാണിത്. പണംവെളുപ്പിക്കൽ, കള്ളപ്പണം സമാഹരിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.