ന്യൂഡൽഹി: ആദായനികുതി റിട്ടേണിൽ വിദേശത്തെ ബാങ്ക് അക്കൗണ്ട് വിവരം നൽകേണ്ടത് നികുതി റീഫണ്ട് വേണ്ട പ്രവാസികൾ മാത്രമെന്നു നികുതി അധികൃതർ. പ്രവാസികളുടെ ആദായനികുതി റിട്ടേണിൽ വിദേശബാങ്ക് അക്കൗണ്ട് രേഖപ്പെടുത്താൻ കോളം ഉണ്ട്. ഇത് എല്ലാവരും പൂരിപ്പിക്കേണ്ടെന്ന് പ്രത്യക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. നേരത്തേ കൂടുതൽ തുക നികുതിയായി അടച്ചവർ റീഫണ്ട് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രം മതി ഇതെന്നാണു ചന്ദ്ര പറഞ്ഞത്.