വ​നി​താ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം വ​ര്‍ധി​പ്പി​ക്കാ​ന്‍ ബി​സി​സി​ഐ

11:57 PM Jul 24, 2017 | Deepika.com
മുംബൈ: ലോ​ക​ക​പ്പ് ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ പൊ​രു​തി​വീ​ണ ഇ​ന്ത്യ​ന്‍ പെ​ണ്‍പ​ട​യ്ക്ക് കൂ​ടു​ത​ല്‍ സ​മ്മാ​ന​ങ്ങ​ളൊ​രു​ക്കി ബി​സി​സി​ഐ. നേ​ര​ത്തെ, ഓ​രോ ടീം ​അം​ഗ​ങ്ങ​ള്‍ക്കു​മാ​യി പ്ര​ഖ്യാ​പി​ച്ച 50 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ത്തി​നു പു​റ​മേ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ത്തി​ലും വ​ര്‍ധ​ന​വ് വ​രു​ത്താ​നാ​ണ് ബി​സി​സി​ഐ അ​ലോ​ചി​ക്കു​ന്ന​ത്.

ബി​സി​സി​ഐ മേ​ല്‍നോ​ട്ട സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി​നോ​ദ് റാ​യി​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ടീം ​അം​ഗ​ങ്ങ​ളു​ടെ മാ​ച്ച് ഫീ​യും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും വ​ര്‍ധി​പ്പി​ക്കു​ന്ന കാ​ര്യം അ​ടി​യ​ന്തര​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ലോ​കക​പ്പ് നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ വ​നി​താ​ക്രി​ക്ക​റ്റി​നെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ന​ട​ന്ന ചതുർരാഷ്‌ട്ര‍ പ​ര​മ്പ​ര​യ​്ക്കു​മു​ന്‍പ്‌​വ​രെ വ​നി​താ ​ടീം അം​ഗ​ങ്ങ​ള്‍ക്കോ​രോ​രു​ത്ത​ര്‍ക്കും ഒ​രു മ​ത്സ​ര​ത്തി​ന് മൂന്നു ല​ക്ഷം രൂ​പ എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു മാ​ച്ച് ഫീ ​ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ര​മ്പ​ര​യ്ക്കു​ശേ​ഷം ഇ​തു ഒ​രു ല​ക്ഷം രൂ​പ​യാ​യി കു​റ​ച്ചു. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും താ​ര​ങ്ങ​ള്‍ക്ക് ഒ​രു ല​ക്ഷം രൂ​പ​യാ​ണ് മാ​ച്ച് ഫീ​യാ​യി ല​ഭി​ച്ചി​രു​ന്ന​ത്.

വ​നി​താ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ത്തു​ക വ​ര്‍ധി​പ്പി​ക്കു​ന്ന​ത്, അ​നു​ഭാ​വ​പൂ​ര്‍വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ ഖ​ന്ന​യും പറഞ്ഞു.