ഗുരുവായൂർ: കോടതിയിൽനിന്നു കുറ്റവിമുക്തനായതിനുശേഷം സ്വന്തം പരിശ്രമത്തിലൂടെ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി ലോകകപ്പിൽ കളിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്.
മകന്റെ ചോറൂണിനു ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ ശ്രീശാന്ത് ദീപികയോടു സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും കേരള ക്രിക്കറ്റ് ബോർഡും പിന്തുണയ്ക്കുന്നുണ്ടെന്നു മാധ്യമങ്ങളിലൂടെ പറയുന്നതല്ലാതെ കോടതിയിൽ ഇതുവരെ യാതൊരു പിന്തുണയും നൽകിയിട്ടില്ല. ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നതിനുപോലും അനുവദിക്കാത്ത എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല- ശ്രീശാന്ത് പറഞ്ഞു
ഇന്ത്യൻ ടീമിൽ കളിക്കാനാകുമെന്ന് പ്രതീക്ഷ: ശ്രീശാന്ത്
11:57 PM Jul 24, 2017 | Deepika.com