ബഹാമസ്: കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബോക്സര്‍ സച്ചിന് സിവാച്ചിനു സ്വര്‍ണം. ബഹാമസില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് സിവാച്. ഫ്ളൈവെയ്റ്റ് (49 കിലോഗ്രാം) വിഭാഗം ഫൈനലില്‍ വെയ്ൽസിന്റെ ജയിംസ് നഥാന്‍ പ്രോബെറ്റിനെ 4-1ന് തോല്പിച്ചു.
പെണ്‍കുട്ടികളില്‍ ജോണി വെള്ളി നേടി. ലൈറ്റ്വെയ്റ്റ് (60 കിലോഗ്രാം) വിഭാഗത്തില്‍ ജോണി ഓസ്ട്രേലിയയടെ എലാ ജേഡ് ബൂട്ടിനോട് 3-2ന് തോറ്റു. പെണ്‍കുട്ടികളില്‍ മെഡല്‍ നേടിയ ഏക താരമാണ് ജോണി. നേരത്തെ മുഹമദ് എറ്റാഷ് ഖാന് വെങ്കല മെഡല്‍ നേടി.
സച്ചിന് സിവാച്ചിനു സ്വര്‍ണം
11:57 PM Jul 24, 2017 | Deepika.com