കോയന്പത്തൂർ: ഡെങ്കിപ്പനിബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥി മരിച്ചു. തിരുപ്പൂർ മുത്തുകുളം മുഹമ്മദാലിയുടെ മകൻ മുഹമ്മദ് ഇഫ്തരിസ് (18) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയെന്നു കണ്ടെത്തിയതിനെ തുടർന്ന് 21ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഇതിനിടെ പനി ഗുരുതരമായി മരണമടയുകയായിരുന്നു.