ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റിൽ അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇംഗ്ലീഷിൽ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തർജമയായിരിക്കും മറ്റു ഭാഷകളിൽ ലഭ്യമാക്കുകയെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഈ വർഷം നടത്തിയ പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളേക്കാൾ പ്രയാസകരമായിരു ന്നു പ്രാദേശിക ഭാഷകളിലേതെ ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പ്രാദേശിക ഭാഷകളിലെ ചോദ്യപേപ്പറുകൾ സിബിഎസ്ഇ തയാറാക്കിയതു മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തുന്നതും താത്കാലികമായി തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് വിവിധ ഭാഷകളിലായി പ്രത്യേകം ചോദ്യപേപ്പറുകൾ തയാറാക്കുന്നതെന്ന സിബിഎസ്ഇയുടെ നിലപാട് ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
ഇക്കാര്യത്തിലുണ്ടായ പിശകുകൾ തിരുത്താമെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയതിനു ശേഷമാണ് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ നീക്കിയതും ഫലം പ്രസിദ്ധപ്പെടുത്താൻ അനുമതി നൽകിയതും.