ശ്രീനഗർ: കാഷ്മീരിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാര ജില്ലയിലെ മാച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
വടക്കൻ കാഷ്മീരിലെ ഉറി സെക്ടറിലേക്കു പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ബാരാമുള്ളയിലെ മാംഗ കമാൽകോട്ടിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു വീടും പശുത്തൊഴുത്തും തകർന്നു.