ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രമേയമാക്കി മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ‘ഇന്ദു സർക്കാർ’ എന്ന സിനിമ കോൺഗ്രസ് പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തുമെന്ന് മുതിർന്ന പാർട്ടി നേതാവ് എം. വീരപ്പ മൊയ്ലി. പ്രധാനമന്ത്രി മോദി ഇതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കീർത്തി ഖുറാനിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയവരെ എങ്ങനെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുകയെന്ന ഭയമാണ് കോൺഗ്രസിനുള്ളത്.