പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. ജൂണിലെ അഭിപ്രായവോട്ടെടുപ്പിൽ 64ശതമാനം പേർ മാക്രോണിന്റെ പ്രവർത്തനത്തെ അനുകൂലിച്ചു. ജൂലൈയിൽ ഇത് 54ശതമാനമായി കുറഞ്ഞു. 1995നു ശേഷം ഒരു ഫ്രഞ്ച് പ്രസിഡന്റിന്റെ ജനപ്രീതിയിൽ ഇത്രയും ഇടിവുണ്ടാവുന്നത് ആദ്യമാണ്.