കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു. 26 പേർക്കു പരിക്കേറ്റു. കാബൂളിൽനിന്ന് മസാർ പ്രവിശ്യയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്നു ബഗ്ലാൻ ഗവർണറുടെ വക്താവ് മഹമൂദ് ഹക്മൽ അറിയിച്ചു.