ലോസ് ആഞ്ചലസ്: അമേരിക്ക കോണ്‍കാകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ. സെമി ഫൈനലില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത രണ്ടു ഗോളിനു കീഴടക്കിയാണ് അമേരിക്ക ഫൈനലിലെത്തിയത്. യുഎസ്എയ്ക്കുവേണ്ടി ജോസി അള്ട്ടിഡോറും (72), വെറ്ററന്‍ താരം ക്ലിന്റ് ഡെംപ്സെയുമാണ് (82) ഗോള്‍ നേടിയത്. ഡെംപ്സെയുടെ 136-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. ഗോള്‍ നേടിയ ഡെംപ്സെ ഗോള്‍ നേട്ടത്തില്‍ ലണ്ടന്‍ ഡൊണോവന്റെ 57 ഗോളിനൊപ്പമെത്തി.
ആറാമത് ഗോള്‍ഡ് കപ്പ് തേടുന്ന അമേരിക്ക അവസാനമായി 2013ലാണ് ചാമ്പ്യന്മാരായത്. ബ്രൂസ് അരീനയുടെ പരിശീലത്തിന് കീഴില്‍ കളിക്കുന്ന യുഎസ്എ കഴിഞ്ഞ 12 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല.
അമേരിക്ക ഫൈനലിൽ
11:25 PM Jul 23, 2017 | Deepika.com