അനാഹിം (കലിഫോര്‍ണിയ): ലോക ബാഡ്്മിന്റണില് ഇന്ത്യന്‍ പുരുഷന്മാര് മികവ് തുടരുന്നു. യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ് ഫൈനലില്‍ ഇന്ത്യയുടെ മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ പാരുപള്ളി കശ്യപ് മലയാളി എച്ച്.എസ്. പ്രണോയ്യെ നേരിടും. 21 മാസം മുമ്പ് 2015 ഒക്ടോബറിലാണ് കശ്യപ് അവസാനമായി ഫൈനലിലെത്തിയത്. അന്ന് നടന്ന ഫൈനലില്‍ കാലിനു പരിക്കേറ്റ് കശ്യപ് മുടന്തി. പരിക്കു പ്രണോയിയെയും അലട്ടിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സ്വിസ് ഓപ്പണുശേഷമുള്ള ആദ്യ ഫൈനലാണ്. സെമിയില്‍ കശ്യപ് മൂന്നു ഗെയിമിന് (15-21, 21-15, 21-16) കൊറിയയുടെ ക്വാംഗ് ഹീ ഹോയെ തോല്പിച്ചു. പ്രണോയ് വിയറ്റ്നാമിന്റെ ടിയന് മിന്‍ഹ് നുഗുയനെ 21-14, 21-19ന് തോല്പിച്ചു.സീസണിൽ രണ്ടാം തവണയാണ് രണ്ടാം ഇന്ത്യൻ താരങ്ങൾ ഒരു പ്രധാന ടൂർണമെന്റിൽ ഫൈനലിൽ വരുന്നത്. സിംഗപ്പൂർ ഓപ്പണിൽ കെ. ശ്രീകാന്ത്, സായി പ്രണീതിനെ നേരിട്ടിരുന്നു.
യുഎസ് ഓപ്പണ്‍ ഗ്രാന്‍ പ്രീ ഗോള്‍ഡ്: ഇന്ത്യന്‍ ഫൈനല്‍
11:25 PM Jul 23, 2017 | Deepika.com