സംസ്ഥാന സീനിയര്‍ ചെസ്: നാലു പേർ മുന്നിൽ
11:25 PM Jul 23, 2017 | Deepika.com
ആലപ്പുഴ: ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന അൻപത്തിയഞ്ചാമത് സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലു റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിനയ് തോമസ് ഏബ്രാഹം, വി.എം.രാജീവ്, ലക്ഷ്മി നാരായണന്, ജുബിന്‍ ജിമ്മി എന്നിവര്‍ നാലു പോയിന്റ് നേടി മുന്നിട്ടു നില്ക്കുന്നു. ഒന്‍പതു റൗണ്ടുള്ള ചാന്പ്യൻഷിപ്പ് 26 ന് സമാപിക്കും.