ന്യൂഡൽഹി: ജിഎസ്ടി (ചരക്കുസേവന നികുതി)യിൽ കോംപോസിഷൻ സ്കീമിന് അപേക്ഷിക്കാനുള്ള സമയം ഓഗസ്റ്റ് 16 വരെ നീട്ടി. 20 ലക്ഷം മുതൽ 75 ലക്ഷം വരെ രൂപ വാർഷിക ടേണോവറുള്ള നികുതിദായകർക്കാണു കോംപോസിഷൻ സ്കീം അനുവദിച്ചിട്ടുള്ളത്. ഇതിൽ ചേരാനായി സിഎംപി 01 എന്ന ഫോം സമർപ്പിക്കണം. ഇതു സമർപ്പിക്കാനാണ് ഓഗസ്റ്റ് 16 വരെ സമയമനുവദിച്ചത്.
കോംപോസിഷൻ സ്കീമിൽ ചേർന്നാൽ വ്യാപാരികൾ വിറ്റുവരവിന്റെ ഒന്നും ചെറുകിട വ്യവസായികൾ രണ്ടും റസ്റ്ററന്റുകൾ അഞ്ചും ശതമാനം ജിഎസ്ടിയായി നൽകിയാൽ മതി. അവർ നികുതി ഈടാക്കുകയോ എല്ലാ ബില്ലും അപ്ലോഡ് ചെയ്യുകയോ വേണ്ട. മൂന്നുമാസം കൂടുന്പോൾ വ്യാപാര സ്റ്റേറ്റ്മെന്റ് നൽകിയാൽ മതി.
വാറ്റോ സേവനനികുതിയോ എക്സൈസ് ഡ്യൂട്ടിയോ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ ജിഎസ്ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്തവർക്കു രജിസ്ട്രേഷൻ കാൻസൽ ചെയ്യാൻ സെപ്റ്റംബർ 30 വരെ സമയം നൽകി. പഴയ രജിസ്ട്രേഷൻ ഉള്ളവർക്കു ജിഎസ്ടിയിലേക്ക് ഓട്ടോമാറ്റിക്കായി രജിസ്ട്രേഷൻ നൽകിയിരുന്നു. ജിഎസ്ടിയിൽ വിറ്റുവരവ് 20 ലക്ഷം രൂപയെങ്കിലുമുള്ളവർ ചേർന്നാൽ മതി. അത്രയും ഇല്ലാത്തവർക്കു രജിസ്ട്രേഷൻ കാൻസൽ ചെയ്യാം.