ന്യൂഡൽഹി: സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് എം. വിൻസന്റ് എംഎൽഎയ്ക്കെതിരേ പരാതി ലഭിച്ചപ്പോൾ തന്നെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ തന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചത്.
വിൻസെന്റിനെതിരായ പരാതി ഗൗരവമുള്ളതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. മെഡിക്കൽ കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിലെ കോഴവിവാദത്തക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ തയാറായില്ല.