ബംഗളൂരു: കർണാടക സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ശ്രമം നടത്തുന്നു. നേരത്തെ അംഗീകാരമുണ്ടായിരുന്ന കോളജുകളുടെ തത്സ്ഥിതി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് കൗണ്‍സിലിനെ സമീപിക്കാനാണ് സർക്കാർ തീരുമാനിച്ചത്.